മാർച്ചും ധർണ്ണയും

Wednesday 08 October 2025 1:15 AM IST

ആലപ്പുഴ: വയോജന കമ്മിഷനിൽ പരിഗണന ആവശ്യപ്പെട്ടും വയോജന വാരാഘോഷത്തിന് സമാപനംകുറിച്ച് കൊണ്ടും കേരള സീനിയർ സിറ്റിസൺസ് ഫോറം ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തിൽ കളക്ട്രേറ്റിലേക്ക് പ്രതിഷേധ മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു. സംസ്ഥാന പ്രസിഡന്റ് പ്രൊഫ.എൻ.ഗോപിനാഥപിള്ള ഉദ്ഘാടനം ചെയ്തു.ജില്ലാ പ്രസിഡന്റ് എം. ശ്രീകുമാരൻ തമ്പി അദ്ധ്യക്ഷതവഹിച്ചു. വൈസ് പ്രസിഡന്റ് വിജയമ്മ,ജോയിന്റ് സെക്രട്ടറി പി.നടരാജൻ, ജില്ലാ ഭാരവാഹികളായ സി.എൻ.ചന്ദ്രമോഹനൻപിള്ള,സി.ബി.ശാന്തപ്പൻ,കെ.ടി.ആന്റണി,എ.നാജ, ഉദയഭാനു,എം.എം.പണിക്കർ,ശശിധരൻ,മുരളി,രാമൻകുട്ടി നായർ,ഉത്തമൻ,പ്രസന്നൻ, വി. പണിക്കർ,ദേവകുമാർ,കെ.ജി. ശ്രീധരപ്പണിക്കർ, കെ.വി.തിലകൻ,സൽപുത്രൻ എന്നിവർ സംസാരിച്ചു.