ഇടിമിന്നലേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

Wednesday 08 October 2025 2:29 AM IST

ഹരിപ്പാട്: ഇടിമിന്നലേറ്റ് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന രണ്ടാമനും മരിച്ചു.

വെട്ടുവേനി പടിക്കലേത്ത് വടക്കേതിൽ മഹേഷ്‌ കുമാറാണ് (39) മരിച്ചത്.മാന്നാർ പരുമലയിലെ സ്വകാര്യാശുപത്രിയിൽ ചികിത്സയിലായിരുന്നു. ശനിയാഴ്ച രാവിലെ വീയപുരം 10-ാം വാർഡിൽ (കാരിച്ചാൽ) സച്ചിൻ വില്ലയിൽ മാർട്ടിന്റെ വീട്ടിലെ മരങ്ങൾ മുറിക്കുന്നതിനിടെയാണ് മിന്നലേറ്റത്. ഒപ്പമുണ്ടായിരുന്ന തുലാംപറമ്പ് സൗത്ത് ഡാണാപ്പടി വലിയ പറമ്പിൽ പടീറ്റതിൽ ബിനു തമ്പാൻ (47) സംഭവസ്ഥലത്ത് വച്ചുതന്നെ മരിച്ചു.

മഹേഷ് കുമാറിന്റെ മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടം നടത്തി ബന്ധുക്കൾക്ക് വിട്ടു കൊടുത്തു. സംസ്കാരം നടത്തി. പിതാവ്:മോഹനൻ നായർ.മാതാവ്: ഇന്ദിര.ഭാര്യ:ഗീതു.ജി.മക്കൾ:മിഥിലേഷ്,മയൂഖ.സഞ്ചയനം: തിങ്കളാഴ്ച രാവിലെ 8ന്.