എം.പിമാരുമായി കൂടിക്കാഴ്‌ച നടത്തി ഉപരാഷ്‌ട്രപതി
Wednesday 08 October 2025 2:32 AM IST
ന്യൂഡൽഹി: രാജ്യസഭാ അദ്ധ്യക്ഷൻ സി.പി. രാധാകൃഷ്ണൻ പാർലമെന്റ് സമുച്ചയത്തിൽ വിവിധ പാർട്ടി നേതാക്കളുമായി ആദ്യ കൂടിക്കാഴ്ച നടത്തി. പാർലമെന്റിന്റെ ശൈത്യകാല സമ്മേളനത്തിന് മുന്നോടിയായാണ് എം.പിമാരെ കണ്ടത്. സഭയിൽ സുഗമമായ പ്രവർത്തനം ഉറപ്പാക്കാൻ അദ്ദേഹം എം.പിമാരുടെ അഭിപ്രായങ്ങൾ തേടി. അദ്ധ്യക്ഷനുമായുള്ള ചർച്ച വളരെ ഫലപ്രദമായിരുന്നുവെന്ന് സി.പി.ഐ നേതാവ് പി. സന്തോഷ്‌കുമാർ പറഞ്ഞു. എല്ലാവർക്കും അഭിപ്രായങ്ങൾ പ്രകടിപ്പിക്കാൻ അവസരം ലഭിച്ചു. അദ്ധ്യക്ഷൻ തുറന്ന മനസ്സോടെ മറുപടി നൽകിയെന്ന് സി.പി.എം നേതാവ് ജോൺ ബ്രിട്ടാസ് പറഞ്ഞു.