വേതന വർദ്ധനവ് നടപ്പിലാക്കണമെന്ന്

Wednesday 08 October 2025 12:00 AM IST

തൃശൂർ : ആശാ വർക്കർമാരുടെ വേതന വർദ്ധനവ് ഉടൻ നടപ്പിലാക്കണമെന്ന് കേരള പ്രദേശ് ആശാ വർക്കേഴ്‌സ് കോൺഗ്രസ് ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് വനിത ശിശുക്ഷേമ വകുപ്പ് ഡയറക്ടർ അദ്ധ്യക്ഷയായ സമിതി റിപ്പോർട്ട് സർക്കാരിന് ലഭിച്ചിട്ട് മൂന്നുമാസം കഴിഞ്ഞു. സർക്കാർ ആശമാരോട് ഇപ്പോഴും അവഗണനയും വഞ്ചനയും തുടരുകയാണെന്ന് ആശാ വർക്കേഴ്‌സ് കോൺഗ്രസ് കുറ്റപ്പെടുത്തി. കേരള പ്രദേശ് ആശാ വർക്കേഴ്‌സ് കോൺഗ്രസ് ജില്ലാ കമ്മിറ്റി നേതൃയോഗം ഐ.എൻ.ടി.യു.സി ജില്ലാ വൈസ് പ്രസിഡന്റ് കെ.എൻ.നാരായണൻ ഉദ്ഘാടനം ചെയ്തു. ശകുന്തള സജീവ് അദ്ധ്യക്ഷത വഹിച്ചു. വിദ്യാ രമേഷ്, ദീപ രാമചന്ദ്രൻ, ശൈലജ മുകുന്ദൻ, മോളി ലോനപ്പൻ, സുമ ഗിരിജൻ, സി.ടി.കൊച്ചു ത്രസ്യ, വി.എം.മറിയം , ശാന്തമ്മ ചെറിയാൻ തുടങ്ങിയവർ സംസാരിച്ചു.