രണ്ടര കോടി അനുവദിച്ചു: മന്ത്രി
Wednesday 08 October 2025 12:01 AM IST
തൃശൂർ: ജില്ലയിലെ വിവിധ റവന്യൂ ഓഫീസുകളിലെ വികസന പ്രവൃത്തികൾക്കായി രണ്ടര കോടി രൂപ അനുവദിച്ചതായി മന്ത്രി കെ. രാജൻ അറിയിച്ചു. 2025-26 സാമ്പത്തിക വർഷത്തെ റവന്യൂ വകുപ്പിന്റെ പ്ലാൻ ഫണ്ടിൽ നിന്നാണ് സ്മാർട്ട് വില്ലേജ് നിർമ്മാണത്തിനും നവീകരണത്തിനും തുക അനുവദിച്ചത്. തൃശൂരിലെ താലൂക്ക് ഓഫീസ് പൈതൃക മന്ദിരമായി നവീകരിക്കുന്നതിന് 1.30 കോടിയും ജില്ലയിലെ 18 വില്ലേജുകളിൽ സോളാർ പ്ലാന്റുകൾ സ്ഥാപിക്കുന്നതിനായി 58 ലക്ഷം രൂപയും അനുവദിച്ചു. ആലപ്പാട്, മാടായിക്കോണം, കിള്ളന്നൂർ വില്ലേജുകളെ സ്മാർട്ട് വില്ലേജുകളായി ഉയർത്തുന്നതിനായി 1.50 കോടിയും സബ് കളക്ടറുടെ ഓഫീസിൽ കോർട്ട് ഹാൾ നവീകരണത്തിനും കളക്ടറേറ്റിലെ മെയിൻ ഹാൾ നവീകരണത്തിന് 60 ലക്ഷവും അനുവദിച്ചതായി മന്ത്രി പറഞ്ഞു.