ഡോ.അനുപമജയന് പുരസ്‌കാരം
Wednesday 08 October 2025 1:26 AM IST
വർക്കല:ദേവി ഐ കെയർ ഫൗണ്ടേഷൻ നേത്രചികിത്സ രംഗത്തെ പ്രതിഭകൾക്കായി ഏർപ്പെടുത്തിയിട്ടുള്ള ജ്യോതിർ നേത്ര പുരസ്‌കാരത്തിന് ഡോ.അനുപമജയൻ അർഹയായി. 9ന് വർക്കലയിൽ ഫൗണ്ടേഷൻ സംഘടിപ്പിക്കുന്ന നേത്രംസുനേത്രം പദ്ധതിയുടെ ഉദ്ഘാടന ചടങ്ങിൽ വർക്കല ഡിവൈ.എസ്.പി ഗോപകുമാർ അവാർഡ് നൽകും.ദേവി കണ്ണാശുപത്രി മാനേജിംഗ് ഡയറക്ടർ സി.എസ്. സുമേഷ് അദ്ധ്യക്ഷത വഹിക്കും.ഡോ.ജോസ്.കെ.ജോർജ്,ഡോ.സഞ്ജയ് രാജു,ഡോ. അനുപമ ജയൻ,ഡോ. മോഹ്സിന,വർക്കല ബി.ആർ.സി പ്രോഗ്രാം കോ-ഓർഡിനേറ്റർ ദിനിൽ,ആശുപത്രീ സി.ഇ.ഒ സജിത.വി,പി.ആർ.ഒ വർക്കല സജീവ്,അനീഷ് എന്നിവർ പങ്കെടുക്കും.