ആനന്ദനിലയം ഓർഫനേജിൽ വയോജനദിനം
Wednesday 08 October 2025 1:25 AM IST
തിരുവനന്തപുരം: ട്രിവാൻഡ്രം ഇംപാക്ട് ലയൺസ് ക്ലബും കുര്യാത്തി ആനന്ദനിലയം ഓർഫനേജും ആറ്റുകാൽ ദേവി ആശുപത്രിയും സംയുക്തമായി നടത്തിയ ഗാന്ധി ജയന്തി,വയോജന ദിനാഘോഷം മന്ത്രി വി.ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു. പ്രശാന്ത് ഫെഡറിക് അദ്ധ്യക്ഷത വഹിച്ചു.ആർ.മുരുകൻ,എസ്.സുരേഷ് കുമാർ,എൻ.വിനയകുമാരൻ നായർ,എച്ച്.മുരളീധരൻ നായർ,അഡ്വ.ഐസക്ക് സാമുവൽ,സലീന ബീവി, ആനന്ദനിലയം സെക്രട്ടറി കുര്യാത്തി ശശി,പരമേശ്വരൻ കുര്യാത്തി,യാഗ ശ്രീകുമാർ എന്നിവർ സംസാരിച്ചു.