യു.പി.ഐ ഇടപാടിന് മുഖം 'പിൻ' ആകും

Wednesday 08 October 2025 1:51 AM IST

കൊച്ചി: ജി പേ,​ ഫോൺ പേ ഉൾപ്പെടെ യു.പി.ഐ പണമിടപാട് മുഖവും വിരലുകളും സ്കാൻ ചെയ്ത് നടത്താവുന്ന സംവിധാനം ഇന്ന് മുതൽ നടപ്പായേക്കും. താത്പര്യമുള്ളവർക്ക് നിലവിലെ നാലക്ക പിൻ നമ്പർ തുടരാം. ആധാറിൽ സൂക്ഷിച്ചിട്ടുള്ള ബയോമെട്രിക് വിവരങ്ങൾ ഉപയോഗിച്ചാണ് ഉപഭോക്താവിന്റെ തിരിച്ചറിയൽ സാദ്ധ്യമാക്കുന്നത്. യു.പി.ഐ ഇടപാടുകളുടെ ഓതന്റിക്കേഷന് ബദൽ മാർഗങ്ങൾ അനുവദിക്കാൻ റിസർവ് ബാങ്ക് കഴിഞ്ഞ ദിവസം പുറത്തിറക്കിയ മാർഗനിർദേശങ്ങളുടെ ചുവടുപിടിച്ചാണ് പുതിയ സംവിധാനം.