കാതിൽ പറയൂ: സഹജഡ്‌ജിയോട് ചീഫ് ജസ്റ്റിസ്
Wednesday 08 October 2025 1:41 AM IST
ന്യൂഡൽഹി: എന്തെങ്കിലും പരാമർശിക്കാനുണ്ടെങ്കിൽ തന്റെ കാതിൽ പറഞ്ഞാൽ മതിയെന്ന് ബെഞ്ചിലെ സഹജഡ്‌ജിയും മലയാളിയുമായ കെ. വിനോദ് ചന്ദ്രനോട് ചീഫ് ജസ്റ്റിസ് ബി.ആർ. ഗവായ്. ഇന്നലെ ഒരു കേസ് പരിഗണിക്കുന്നതിനിടെ സഹജഡ്‌ജി ചില കാര്യങ്ങൾ പറയാൻ തുടങ്ങിയപ്പോഴാണ് തടഞ്ഞത്. കാതിൽ പറയൂ, ഇല്ലെങ്കിൽ സമൂഹ മാദ്ധ്യമങ്ങളിൽ അതെങ്ങനെ വരുമെന്ന് ഒരു രൂപവുമില്ലെന്ന് ചീഫ് ജസ്റ്റിസ് കൂട്ടിച്ചേർത്തു.