കാലാവസ്ഥാ വ്യതിയാനം നേരിടാൻ ശാസ്ത്രീയ പഠനം അനിവാര്യം: എ.എൻ.ഷംസീർ

Wednesday 08 October 2025 3:05 AM IST

തിരുവനന്തപുരം: കേരളം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയായ കാലാവസ്ഥാവ്യതിയാനത്തെ നേരിടാൻ ശാസ്ത്രീയ പഠനം അനിവാര്യമാണെന്ന് സ്‌പീക്കർ എ.എൻ.ഷംസീർ പറഞ്ഞു. സംസ്ഥാന ജൈവ വൈവിദ്ധ്യ ബോർഡിന്റെ നേതൃത്വത്തിൽ നിയമസഭ ശങ്കരനാരായണൻ തമ്പി ഹാളിൽ നടന്ന ജൈവവൈവിദ്ധ്യ സംരക്ഷണ പുരസ്കാരവിതരണ ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

മന്ത്രി എ.കെ.ശശീന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. കേരള നിയമസഭ പരിസ്ഥിതി സമിതി ചെയർമാൻ ഇ.കെ.വിജയൻ എം.എൽ.എ, കേരള സംസ്ഥാന ജൈവവൈവിദ്ധ്യ ബോർഡ് ചെയർമാൻ ഡോ.എൻ.അനിൽകുമാർ,മുഖ്യമന്ത്രിയുടെ ശാസ്ത്ര ഉപദേഷ്ടാവ് എം.സി.ദത്തൻ,പരിസ്ഥിതി വകുപ്പ് സ്പെഷ്യൽ സെക്രട്ടറി സീറാം സാംബശിവറാവു,കെ.എസ്.സി.എസ്.ടി.ഇ മെമ്പർ സെക്രട്ടറി ഡോ.എ.സാബു,കെ.എസ്.ബി.ബി മുൻ ചെയർമാനും ബോ‌ർഡ് അംഗവുമായ ഡോ.ആർ.വി.വർമ്മ,കെ.എസ്.ബി.ബി ചീഫ് വൈൽഡ് ലൈഫ് വാർഡൻ ഡോ.പ്രമോദ് ജി.കൃഷ്ണൻ,പ്ലാന്റ് ബ്രീഡിംഗ് ആൻഡ് ജനറ്റിക്സ് പ്രൊഫസറും വകുപ്പ് മേധാവിയുമായ ഡോ.മിനിമോൾ ജെ.എസ്,കെ.എസ്.ബി.ബി ബോർ‌ഡ് അംഗം ഡോ.എ.വി.സന്തോഷ് കുമാർ,മെമ്പർ സെക്രട്ടറി ‌ഡോ.വി.ബാലകൃഷ്ണൻ,ബോർഡ് അംഗം പ്രൊഫ.എസ്.ഡി.ബിജു തുടങ്ങിയവർ പങ്കെടുത്തു. സംസ്ഥാന ജൈവവൈവിദ്ധ്യ ആസൂത്രണ കർമ്മ പദ്ധതിയുടെ പ്രകാശനവും ബോർഡിന്റെ 20 വർഷത്തെ റിപ്പോർട്ട് പ്രകാശനവും നടന്നു.