അടപ്പിച്ച തട്ടുകടകൾ തുറന്നു
Wednesday 08 October 2025 3:05 AM IST
തിരുവനന്തപുരം: റോഡ് കൈയേറി പ്രവർത്തിച്ചെന്ന് ആരോപിച്ച് പൊലീസ് ഇടപെട്ട് അടപ്പിച്ച തട്ടുകടകൾ വീണ്ടും തുറന്നു. വഴുതക്കാട് കോട്ടൺഹിൽ മേഖലയിൽ ഒരാഴ്ച മുമ്പ് പൊലീസ് അടപ്പിച്ച തട്ടുകടകളാണ് ഇന്നലെ വീണ്ടും പ്രവർത്തിച്ചു തുടങ്ങിയത്.
രാഷ്ട്രീയ സമ്മർദ്ദത്തെ തുടർന്നാണ് തട്ടുകടകൾ വീണ്ടും തുറക്കാൻ കാരണമായതെന്നാണ് വിവരം.
മറ്റുമേഖലകളിൽ പൊലീസ് അടപ്പിച്ച തട്ടുകടകൾ വരും ദിവസങ്ങളിൽ തുറക്കാനാണ് സാദ്ധ്യത. തിരഞ്ഞെടുപ്പ് അടുത്തതോടെ തട്ടുകടക്കാരുടെ പ്രതിഷേധത്തിന് മുന്നിൽ രാഷ്ട്രീയ നേതൃത്വം സമ്മതം മൂളുകയായിരുന്നു. അനധികൃതമായി പ്രവർത്തിക്കുന്ന തട്ടുകടകൾക്കെതിരെ ജനമൈത്രി യോഗങ്ങളിൽ മിക്ക റസിഡന്റ്സ് അസോസിയേഷനുകളും പരാതി ഉന്നയിച്ച സാഹചര്യത്തിലായിരുന്നു പൊലീസിന്റെ ഇടപെടൽ.