കരൂർ: ഹർജി വെള്ളിയാഴ്ച പരിഗണിക്കും

Wednesday 08 October 2025 2:23 AM IST

ന്യൂഡൽഹി: കരൂർ ദുരന്തം സി.ബി.ഐ അന്വേഷിക്കണമെന്ന ഹർജി സുപ്രീംകോടതി വെള്ളിയാഴ്ച പരിഗണിക്കും. വിഷയം അടിയന്തരമായി പരിഗണിക്കണമെന്ന് ഹർജിക്കാരിയായ ബി.ജെ.പി നേതാവ് ഉമാ ആനന്ദൻ ഇന്നലെ ചീഫ് ജസ്റ്റിസ് ബി.ആർ. ഗവായിക്കു മുന്നിൽ ആവശ്യപ്പെട്ടത് അംഗീകരിക്കുകയായിരുന്നു. ഒക്ടോബർ മൂന്നിന് മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ച് ആവശ്യം തള്ളിയിരുന്നു. അന്നേദിവസം മദ്രാസ് ഹൈക്കോടതിയുടെ പ്രിൻസിപ്പൽ ബെഞ്ച് പ്രത്യേക അന്വേഷണസംഘം രൂപീകരിക്കാൻ ഉത്തരവിട്ടു.