ഹരിയാന എ.ഡി.ജി.പിയെ മരിച്ച നിലയിൽ കണ്ടെത്തി

Wednesday 08 October 2025 2:32 AM IST

ചണ്ഡീഗഡ്: ഹരിയാന അഡിഷണൽ ഡയറക്ടർ ജനറൽ ഒഫ് പൊലീസ് (എ.ഡി.ജി.പി) വൈ. പുരൻ കുമാറിനെ മരിച്ച നിലയിൽ കണ്ടെത്തി. ചണ്ഡീഗഡിലെ സെക്ടർ 11ലെ വസതിയിലെ ബേസ്‌മെന്റിൽ ഇന്നലെ ഉച്ചയ്ക്ക് ഓടെയാണ് മൃതദേഹം കണ്ടെത്തിയത്. സർവീസ് റിവോൾവർ ഉപയോഗിച്ച് സ്വയം ജീവനൊടുക്കിയെന്നാണ് വിവരം. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഫോറൻസിക് വിദഗ്ദ്ധർ സ്ഥലത്തെത്തി പരിശോധന നടത്തി. പോസ്റ്റ്‌മോർട്ടത്തിന് ശേഷം കൂടുതൽ വിവരങ്ങൾ പുറത്ത് വിടുമെന്ന് ചണ്ഡീഗഡ് സീനിയർ പൊലീസ് സൂപ്രണ്ട് കൻവർദീപ് കൗർ പറഞ്ഞു. സംഭവം നടക്കുമ്പോൾ പുനീതിന്റെ ഭാര്യയും ഐ.എ.എസ് ഉദ്യോഗസ്ഥയുമായ അമ്നീത് പി. കുമാർ ഔദ്യോഗിക സന്ദർശത്തിന്റെ ഭാഗമായി ജപ്പാനിലായിരുന്നു. പുരൻ കുമാറിന്റെ മകളാണ് വീടിന്റെ ബേസ്മെന്റിൽ നിന്ന് മൃതദേഹം കണ്ടെത്തിയത്.