പുട്ടിന് പിറന്നാൾ ആശംസിച്ച് മോദി
Wednesday 08 October 2025 2:51 AM IST
ന്യൂഡൽഹി: റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുട്ടിന്റെ 73-ാം ജൻമദിനത്തിൽ ഫോണിൽ വിളിച്ച് ആശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. നല്ല ആരോഗ്യവും എല്ലാ പ്രവർത്തനങ്ങളിലും വിജയവും ഉണ്ടാകട്ടെയെന്ന് മോദി ആശംസിച്ചു. ഇന്ത്യയും റഷ്യയും തമ്മിലുള്ള പ്രത്യേകവും സവിശേഷവുമായ പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള നടപടികൾ ഇരു നേതാക്കളും അവലോകനം ചെയ്തു. 23-ാമത് ഇന്ത്യ-റഷ്യ ഉച്ചകോടിക്കായി പുട്ടിനെ സ്വാഗതം ചെയ്യാൻ കാത്തിരിക്കുകയാണെന്നും മോദി പറഞ്ഞു.