'കുതിരകൾ ഇണചേരുന്നത് കാണാൻ സൽമാൻ ഖാൻ കൊണ്ടുപോയി, ഞാനൊരിക്കലും  അങ്ങനെയൊന്ന്  കണ്ടിട്ടില്ല'; വെളിപ്പെടുത്തി നടൻ

Wednesday 08 October 2025 10:52 AM IST

ബോളിവുഡിലെ സൂപ്പർ സ്റ്റാർ പട്ടികയിലുള്ള താരമാണ് സൽമാൻ ഖാൻ. നടനും അവതാരകനും നർത്തകനുമായ രാഘവ് ജുയൽ സൽമാൻ ഖാനെക്കുറിച്ച് പറഞ്ഞ ചില കാര്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. രൺവീർ അലഹബാദിയയുടെ 'ദി രൺവീർ ഷോ'യിലാണ് സൽമാൻ ഖാനെക്കുറിച്ച് രാഘവ് ജുയൽ പറഞ്ഞത്. സൽമാൻ ഖാന്റെ പൻവേൽ ഫാം ഹൗസ് സന്ദർശിച്ചതും അവിടെ കഴിഞ്ഞതുമായ ദിനങ്ങളെക്കുറിച്ചാണ് രാഘവ് വിശദീകരിച്ചത്. പുലർച്ചെ മൂന്ന് മണിക്ക് കുതിരകൾ ഇണചേരുന്നത് കാണാൻ സൽമാൻ ഖാൻ കൊണ്ടുപോയെന്നും രാഘവ് വെളിപ്പെടുത്തി.

'അദ്ദേഹം വളരെ നല്ല ഒരു മനുഷ്യനാണ്. ഞങ്ങൾ അവിടെ അനുഭവിച്ച സന്തോഷം മറ്റൊരു തലത്തിലുള്ളതായിരുന്നു. ആളുകളെ പരിപാലിക്കാനും ആതിഥേയത്വം വഹിക്കാനും അദ്ദേഹത്തിന് വളരെ ഇഷ്ടമാണ്. ഭയങ്കര പാർട്ടിയായിരുന്നു. പിന്നീട് ഞാൻ കുതിരകൾ ഇണചേരുന്നതും കണ്ടു. 'വാ നമുക്ക് കുതിരകൾ ഇണചേരുന്നത് കാണാം' എന്ന് പറഞ്ഞ് പുലർച്ചെ മൂന്ന് മണിക്കാണ് അദ്ദേഹം വിളിച്ചത്.

എന്റെ ജീവിതത്തിൽ ഞാനൊരിക്കലും അങ്ങനെയൊന്ന് കണ്ടിട്ടുണ്ടായിരുന്നില്ല. അദ്ദേഹത്തിന്റെ ഫാം ഹൗസിൽ ഭയങ്കര രസമാണ്. വെള്ളച്ചാട്ടങ്ങളിലൂടെയും അരുവികളിലൂടെയും ഓടിക്കാൻ കഴിയുന്ന ഡേർട്ട് ബെെക്കുകൾ അദ്ദേഹത്തിനുണ്ട്. ഒരു ഫെെവ് സ്റ്റാർ അനുഭവത്തേക്കാൾ അത് മികച്ചതായിരുന്നു. അദ്ദേഹത്തിന്റെ കാര്യങ്ങൾ പ്രവചനാതീതമാണ്. രാത്രി മുഴുവൻ പാർട്ടികൾ നീണ്ടുനിൽക്കും'- രാഘവ് ജുയൽ പറഞ്ഞു.