ആഹാരം കഴിച്ചശേഷം അമ്പലത്തിൽ പോകുന്നത് തെറ്റോ? ഉത്തരം ഇതാ

Wednesday 08 October 2025 12:56 PM IST

ഹിന്ദുവിശ്വാസ പ്രകാരം ക്ഷേത്രദർശനം നടത്തുന്നത് വളരെ നല്ലതാണ്. എന്നാൽ പലർക്കും ഇപ്പോഴും എങ്ങനെയാണ് ശരിയായി ക്ഷേത്രദർശനം നടത്തേണ്ടതെന്ന് അറിയില്ല. ഇപ്പോഴും അതിൽ പല സംശയങ്ങളുമുണ്ട്. അതിൽ ഒന്ന് ഭക്ഷണം കഴിച്ചിട്ട് അമ്പലത്തിൽ പോകാമോയെന്നതാണ്. പണ്ടുള്ളവർ അമ്പലത്തിൽ പോകുന്നതിന് മുൻപ് ഭക്ഷണം കഴിക്കരുതെന്ന് പറയാറുണ്ട്.

ഓരോ കാര്യത്തിനും അതിന്റേതായ ചിട്ടകളുണ്ട്. പ്രത്യേകിച്ച് അമ്പലത്തിൽ പോകുമ്പോൾ നാം അനുഷ്ഠിക്കേണ്ട ചിലതുണ്ട്. അതിൽ ഒന്നാണ് അമ്പലത്തിൽ പോകുന്നതിന് മുൻപ് ഭക്ഷണം കഴിക്കാൻ പാടില്ലയെന്നത്. കുളിക്കുന്നതുപോലെ പ്രധാനപ്പെട്ടതാണ് ഇതും. അമ്പലത്തിൽ പോകുന്നതിന് മുൻപ് ഒരു വ്യക്തി പ്രധാനമായും അഞ്ച് ശുദ്ധികൾ പാലിക്കണമെന്നാണ് വിശ്വസം. ശരീര ശുദ്ധി, ആഹാര ശുദ്ധി, വാക്കിലെ ശുദ്ധി, കർമ്മ ശുദ്ധി എന്നിവയാണ് അവ. അമ്പലത്തിൽ പോകുമ്പോൾ ഇവ കൃത്യമായി പാലിക്കണമെന്ന് ജ്യോതിഷികൾ പറയുന്നു. .

അമ്പലത്തിൽ പോകുമ്പോൾ ഉപ്പ്, എരിവ്, ഉള്ളി, കാപ്പി, ചായ എന്നിവ കഴിക്കരുതെന്നാണ് പറയപ്പെടുന്നത്. ഈ ഭക്ഷണങ്ങൾ ആഹാര ശുദ്ധി ഇല്ലാതാക്കുന്നു. നാം കഴിക്കുന്ന എല്ലാ ഭക്ഷണത്തിലും ഇവയുടെ സാന്നിദ്ധ്യം ഉള്ളതിനാൽ ആഹാരം കഴിക്കാതെ അമ്പലത്തിൽ ദർശനം നടത്തുന്നതാണ് നല്ലത്. ദർശനം നടത്തിയ ശേഷം ഭക്ഷണം കഴിക്കാവുന്നതാണ്. അല്ലെങ്കിൽ കുളിക്കുന്നതിന് മുൻപ് ആഹാരം കഴിക്കാൻ ശ്രമിക്കുക. അങ്ങനെ കഴിക്കുമ്പോഴും മാംസമോ, മീനോ ഒഴിവാക്കണം.