ഡി.ബി കോളേജിൽ മാദ്ധ്യമ സെമിനാർ
Thursday 09 October 2025 12:22 AM IST
തലയോലപ്പറമ്പ് : ദേവസ്വം ബോർഡ് കോളേജ് മലയാള വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ മാദ്ധ്യമ സെമിനാർ സംഘടിപ്പിച്ചു. വൈസ് പ്രിൻസിപ്പൾ ഡോ.എ.നിഷ ഉദ്ഘാടനം ചെയ്തു. മലയാള വിഭാഗം മേധാവി ഡോ.വി. മഞ്ജു അദ്ധ്യക്ഷത വഹിച്ചു. മാദ്ധ്യമ കേരളം: ചരിത്രവും പരിണാമവും എന്ന വിഷയത്തിൽ മാദ്ധ്യമ പ്രവർത്തകൻ സുമേഷ് കെ. ബാലൻ ക്ലാസ് നയിച്ചു. അസിസ്റ്റന്റ് പ്രൊഫസർമാരായ ഡോ. അപർണ എസ്. കുമാർ, ഡോ. കെ.ടി അബ്ദുസമദ്, ഡോ. ജി. രമ്യ, ഡോ. സൗമ്യ ദാസൻ, ഡോ. രേണു, ഡോ. വി.എസ് അർച്ചന എന്നിവർ പ്രസംഗിച്ചു.