പന്തം കൊളുത്തി പ്രതിഷേധ പ്രകടനം
Thursday 09 October 2025 12:25 AM IST
വൈക്കം ; വാഹനങ്ങളുടെ റീ ടെസ്റ്റ് ഫീസ് വർദ്ധനവിനെതിരെ അസോസിയേഷൻ ഒഫ് വർക്ക‌്ഷോപ്പ് കേരള വൈക്കം യൂണിറ്റിന്റെ നേതൃത്വത്തിൽ വൈക്കം ടൗണിൽ പന്തം കൊളുത്തി പ്രകടനവും, പ്രതിഷേധ ധർണയും നടത്തി. വടക്കേനട ദേവസ്വം ഗ്രൗണ്ടിൽ നിന്ന് പുറപ്പെട്ട പ്രകടനം നഗരം ചുറ്റിയ ശേഷം ബോട്ട് ജെട്ടി മൈതാനത്ത് സമാപിച്ചു. മുൻ ജില്ലാ സെക്രട്ടറി സജീവ് ഫ്രാൻസിസ് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് ടി.ആർ.അഭിലാഷ് അദ്ധ്യക്ഷത വഹിച്ചു, സെക്രട്ടറി കെ.ഡി.അനീഷ് കുമാർ നേതാക്കളായ പി.എസ്.ഉദയകുമാർ, സി.വിജീഷ്‌കുമാർ, എം.മനോജ്, സി. സുരേഷ്, പി.കെ.ശശികുമാർ, അബ്ദുൾ റഫീക്ക്, രതീഷ് എന്നിവർ നേതൃത്വം നൽകി.