കാർത്തിയുടെ വാ വാത്തിയാർ ഡിസംബർ 5ന്
Thursday 09 October 2025 6:18 AM IST
കടുത്ത എം.ജി.ആർ ആരാധകനായി കാർത്തി എത്തുന്ന വാ വാത്തിയാർ ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ട് ഡിസംബർ 5ന് റിലീസ് ചെയ്യും. നളൻ കുമാരസ്വാമി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ കൃതിഷെട്ടിയാണ് നായിക. സത്യരാജ് പ്രതിനായകനായി എത്തുന്നു. രാജ് കിരൺ സുപ്രധാന വേഷം അവതരിപ്പിക്കുന്നു. എം.ജി.ആറിനെ തമിഴ്‌നാട്ടിൽ ആരാധനയോടെ വിളിക്കുന്ന പേരുകളിൽ ഒന്നാണ് വാത്തിയാർ. എം.ജി.ആർ അഭിനയിച്ച 'നമ്മ നാട്" എന്ന ചിത്രത്തിലെ വാംഗയ്യ വാത്തിയാർ അയ്യ എന്ന ഗാനം ഹിറ്റായതോടെയാണ് വാത്തിയാർ എന്നു എം.ജി.ആറിനെ വിളിച്ചുതുടങ്ങിയത്. സ്‌റ്റുഡിയോ ഗ്രീനിന്റെ ബാനറിൽ കെ.ഇ. ജ്ഞാനവേൽ രാജ ആണ് നിർമ്മാണം. സന്തോഷ് നാരായണൻ സംഗീതം ഒരുക്കുന്നു.മെയ്യഴകനുശേഷം തിയേറ്ററിൽ എത്തുന്ന കാർത്തി ചിത്രം ആണ് വാ വാത്തിയാർ.