സൂപ്പർ സ്റ്റാർ കരൺ ചന്ദ് ലുക്കിൽ ബിബിൻ പെരുമ്പിള്ളി
ആശാൻ ക്യാരക്ടർ പോസ്റ്റർ
ഇന്ദ്രൻസിനെ പ്രധാന കഥാപാത്രമാക്കി ജോൺ പോൾ ജോർജ് സംവിധാനം ചെയ്ത "ആശാൻ" എന്ന ചിത്രത്തിന്റെ പുതിയ ക്യാരക്ടർ പോസ്റ്റർ പുറത്ത്. സൂപ്പർ സ്റ്റാർ കരൺ ചന്ദ് എന്ന കഥാപാത്രമായി എത്തുന്ന ബിബിൻ പെരുമ്പിള്ളിയുടെ പോസ്റ്റർ ആണ് പുറത്തിറങ്ങിയത്.
'ലോക'യിൽ പൊലീസ് ഓഫീസറുടെ വേഷത്തിൽ ബിബിൻ മികച്ച പ്രകടനം കാഴ്ചവച്ചതാണ്. സെക്കന്റ് ഷോ, കൂതറ, ഉസ്താദ് ഹോട്ടൽ, തീവണ്ടി,കുറുപ്പ് , വിചിത്രം, വരനെ ആവശ്യമുണ്ട്, അടി, കിംഗ് ഓഫ് കൊത്ത, റൈഫിൾ ക്ലബ് തുടങ്ങി നിരവധി ചിത്രങ്ങളിൽ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചു.
ഹാസ്യത്തിന് പ്രാധാന്യം നൽകി ഒരുക്കുന്ന "ആശാൻ" എന്ന ചിത്രത്തിൽ 100 ൽ പരം പുതുമുഖങ്ങളും അണിനിരക്കുന്നുണ്ട്. നിർണായക വേഷത്തിൽ എത്തുന്ന ഷോബി തിലകന്റെ ക്യാരക്ടർ പോസ്റ്രറും പുറത്തിറങ്ങി.
ഗപ്പി സിനിമാസ് അവതരിപ്പിക്കുന്ന ചിത്രം നിർമ്മിക്കുന്നത് ജോൺ പോൾ ജോർജ്, അന്നം ജോൺ പോൾ, സൂരജ് ഫിലിപ്പ് ജേക്കബ് എന്നിവർ ചേർന്നാണ്. ഛായാഗ്രഹണം: വിമൽ ജോസ് തച്ചിൽ, എഡിറ്റർ: കിരൺ ദാസ്, സൗണ്ട് ഡിസൈൻ: എംആർ രാജാകൃഷ്ണൻ, സംഗീത സംവിധാനം: ജോൺപോൾ ജോർജ്, ഗാനരചന: വിനായക് ശശികുമാർ, പശ്ചാത്തല സംഗീതം: അജീഷ് ആന്റോ, മേക്കപ്പ്: റോണക്സ് സേവ്യർ, പ്രൊഡക്ഷൻ ഡിസൈനർ: വിവേക് കളത്തിൽ, കോസ്റ്റ്യൂം ഡിസൈൻ: വൈഷ്ണവ് കൃഷ്ണ, വിതരണം സെൻട്രൽ പിക്ചേഴ്സ്.