ഹായ് പറഞ്ഞ് നയൻതാരയും കവിനും

Thursday 09 October 2025 6:21 AM IST

നയൻതാര , കവിൻ എന്നിവരെ പ്രധാന കഥാപാത്രമാക്കി വിഷ്ണു എടവൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന് ഹായ് എന്ന് പേരിട്ടു. റൊമാന്റിക് കോമഡി ഗണത്തിൽപ്പെടുന്ന ചിത്രമാണ് ഹായ് എന്ന് ടൈറ്റിൽ പോസ്റ്റർ ഒാർമപ്പെടുത്തുന്നു. മനോഹരമായ പോസ്റ്റർ സമൂഹമാദ്ധ്യമങ്ങളിൽ ശ്രദ്ധ നേടുന്നു. കവിനും നയൻതാരയും ആദ്യമായി ഒരുമിക്കുന്ന ചിത്രംകൂടിയാണ്. ലിഫ്ട്, ദാദ എന്നീ ചിത്രങ്ങളിലൂടെ തമിഴകത്ത് ശ്രദ്ധേനാണ് കവിൻ. സെവൻ സ്ക്രീൻ സ്റ്റുഡിയോസിന്റെ ബാനറിൽ ആണ് ഹായ് നിർമ്മിക്കുന്നത്.

ഛായാഗ്രഹണം ലിയോൺ ബ്രിട്ടോ. നൃത്ത സംവിധാനം ബൃന്ദ ഗോപാൽ സംഗീതം ജെയിൻ മാർട്ടിൻ.