സി.പി.ഐയ്‌ക്ക് പുതിയ അസി.സെക്രട്ടറിമാർ

Thursday 09 October 2025 12:43 AM IST

കോട്ടയം: ജോൺ വി.ജോസഫിനെയും, അഡ്വ.ബിനു ബോസിനെയും സി.പി.ഐ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറിമാരായി തിരഞ്ഞെടുത്തു. ഇന്നലെ ചേർന്ന ജില്ലാ കൗൺസിൽ യോഗത്തിലാണ് തീരുമാനം. അഡ്വ.വി.കെ സന്തോഷ് കുമാർ, ജോൺ വി. ജോസഫ്, അഡ്വ. ബിനു ബോസ്, അഡ്വ.വി.ബി ബിനു, ഒ.പി.എ സലാം, ആർ.സുശീലൻ, മോഹൻ ചേന്നംകുളം, ഇ .എൻ. ദാസപ്പൻ, ടി.എൻ. രമേശൻ, അഡ്വ.വി.ടി. തോമസ്, ബാബു കെ.ജോർജ്ജ്, അഡ്വ.കെ മാധവൻപിള്ള, ഹേമലത പ്രേംസാഗർ, സി.കെ. ആശ എം.എൽ.എ, പി.പ്രദീപ്, എം.ജി. ശേഖരൻ, അഡ്വ.എം. എ. ഷാജി എന്നിവരാണ് എക്സിക്യുട്ടീവ് അംഗങ്ങൾ. ആർ.സുശീലൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ആർ.രാജേന്ദ്രൻ, എക്സിക്യുട്ടീവ് അംഗം സി.കെ. ശശിധരൻ എന്നിവർ യോഗത്തിൽ പങ്കെടുത്തു.