താലൂക്ക് സമ്മേളനം

Thursday 09 October 2025 2:16 AM IST

തിരുവനന്തപുരം: കഴക്കൂട്ടം താലൂക്ക് രൂപീകരണം യാഥാർത്ഥ്യമാക്കണമെന്ന് കേരള റവന്യു ഡിപ്പാർട്ട്മെന്റ് സ്റ്റാഫ് അസോസിയേഷൻ (കെ.ആർ.ഡി.എസ്.എ) ആവശ്യപ്പെട്ടു.വാർഷിക സംസ്ഥാന സമ്മേളനത്തിനോടനുബന്ധിച്ച് സംഘടിപ്പിച്ച താലൂക്ക് സമ്മേളനം റവന്യൂ ഡിപ്പാർട്ട്മെന്റ് സ്റ്റാഫ് അസോസിയേഷൻ സംസ്ഥാന ട്രഷറർ ആർ.ഹരിദാസ് ഉദ്ഘാടനം ചെയ്തു.വിനീത്,ആർ. സിന്ധു,വൈ.സുൽഫീക്കർ,ദീപ ഒ.വി,ചാന്ദ്നി വി,രാഗേഷ് കുമാർ,പ്രദീപ് മാറനല്ലൂർ,ജയ് വി.ജി,ആർ.മഹേഷ്,ഉഷ.ഐ,പത്മകുമാരി,ദീപ ജി.എസ്,സജാദ്,മിഥുൻ.ബി തുടങ്ങിയവർ പങ്കെടുത്തു.താലൂക്ക് കമ്മിറ്റി ഭാരവാഹികളായി യദു കൃഷ്ണൻ(പ്രസിഡന്റ്‌),ആര്യ(വൈസ് പ്രസിഡന്റ്),വിനീത്(സെക്രട്ടറി),അൻഷാദ്(ജോയിന്റ് സെക്രട്ടറി),വീണ(ട്രഷറർ),താലൂക്ക് വനിതാ കമ്മിറ്റി ഭാരവാഹികളായി ഹരിപ്രിയ ദേവി(പ്രസിഡന്റ്),ശില്പ(സെക്രട്ടറി)തുടങ്ങിയവരെ തിരഞ്ഞെടുത്തു.