പ്രതിഷേധ ധർണ
Thursday 09 October 2025 2:19 AM IST
തിരുവനന്തപുരം:ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ നേതൃത്വത്തിൽ ഇന്ത്യൻ ഓവർസീസ് ബാങ്കിലെ തൊഴിലാളി വിരുദ്ധ മാനേജ്മെന്റ് നടപടികൾക്കെതിരെ ഐ.ഒ.ബി റീജണൽ ഓഫീസിന് മുമ്പിൽ പ്രതിഷേധ ധർണ സംഘടിപ്പിച്ചു.അഖിലേന്ത്യ ജനറൽ കൗൺസിൽ അംഗം എസ്.ബി.എസ്.പ്രശാന്ത് ഉദ്ഘാടനം ചെയ്തു.കെ.വി ജോർജ്,കെ.ഹരികുമാർ,എസ്.സജീവ് കുമാർ,എൻ.നിഷാന്ത് തുടങ്ങിയവർ പങ്കെടുത്തു.