പാലസ്തീൻ ഐക്യദാർഢ്യ റാലി

Thursday 09 October 2025 12:09 AM IST
പാലസ്തീൻ ഐക്യദാർഢ്യ റാലി

ഇരിട്ടി: ഇസ്രയേൽ നടത്തുന്ന മനുഷ്യാവകാശ ലംഘനങ്ങളും അറുതിയില്ലാത്ത കൂട്ടക്കൊലയും അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ടും രണ്ടു വർഷമായി പൊരുതുന്ന പാലസ്തീൻ ജനതക്ക് ഐക്യദാർഢ്യം

പ്രകടിപ്പിച്ചും എം.എസ്.എഫ് ആറളം ഹയർ സെക്കൻഡറി സ്കൂൾ യൂണിറ്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ റാലി നടത്തി. സ്കൂൾ പരിസരത്ത് നിന്നും ആരംഭിച്ച് ആറളം ടൗണിൽ റാലി സമാപിച്ചു. സ്കൂൾ വിദ്യാർത്ഥി യൂണിയൻ ചെയർമാൻ മുൻസിർ ടി.പിയുടെ അദ്ധ്യക്ഷതയിൽ മുസ്‌ലിം യൂത്ത് ലീഗ് പേരാവൂർ നിയോജക മണ്ഡലം ജനറൽ സെക്രട്ടറി അജ്മൽ ആറളം ഉദ്ഘാടനം ചെയ്തു. എം.എസ്.എഫ് പേരാവൂർ നിയോജക മണ്ഡലം പ്രസിഡന്റ്‌ ഷമൽ വമ്പൻ, ട്രഷറർ സഹൽ ആറളം, വിംഗ് കൺവീനർ ടി. ഫാസിൽ, ആറളം പഞ്ചായത്ത് പ്രസിഡന്റ്‌ യാസീൻ, ഷാലിയ, നജ, വി. ദായിൻ, ഫർഹാൻ, ആദിൽ, ഹിലാല എന്നിവർ നേതൃത്വം നൽകി.