ജവഹർ ബാൽമഞ്ച് ചിത്രരചന മത്സരം

Thursday 09 October 2025 12:10 AM IST
ജവഹർ ബാൽമഞ്ച് ചിത്രരചന മത്സരം രാജേഷ് കൂരാറ ഉദ്ഘാടനം ചെയ്യുന്നു

മാഹി: ചാച്ചാജി ഗോൾഡ് മെഡൽ ദേശീയ ചിത്രരചന മത്സരത്തിന്റെ മാഹി ബ്ലോക്ക് തല മത്സരം മാഹി സഹകരണ ബി.എഡ് കോളജിൽ ജവഹർ ബാൽമഞ്ച് കണ്ണൂർ ജില്ല ചെയർമാൻ അഡ്വ. ലീഷ ദീപക് ഉദ്ഘാടനം ചെയ്തു. പ്രശസ്ത ചിത്രകല അധ്യാപകനും കേരള സ്കൂൾ ഓഫ് ആർട്ട്സ് എക്സികൂട്ടിവ് മെബറുമായ രാജേഷ് കൂരാറ മുഖ്യഭാഷണം നടത്തി. ജവഹർ ബാൽമഞ്ച് മാഹി ബ്ലോക്ക് പ്രസിഡന്റ് അന്റിൻ റേജി അദ്ധ്യക്ഷത വഹിച്ചു. ചെയർമാൻ മുഹമ്മദ് മുബാഷ്, ആശ്വിൻ വിനിത്, റിൻസി ബേബി സംസാരിച്ചു. പുതച്ചേരി സംസ്ഥാന യൂത്ത് കോൺഗ്രസ് ജനറൽ സെക്രട്ടറി എം.കെ ശ്രീജേഷ്, യൂത്ത് കോൺഗ്രസ് മാഹി മേഖല പ്രസിഡന്റ് രജീലേഷ്, മാഹി ബ്ലോക്ക് കോൺഗ്രസ് സെക്രട്ടറിമാരായ ജിജേഷ് കുമാർ ചാമേരി, സന്ദീപ്, എ.വി അരുൺ, രാജേന്ദ്രൻ, ഗംഗാധരൻ നേതൃത്വം നൽകി.