അശാന്തിയുടെ തീരങ്ങളിൽ പ്രകാശനം ചെയ്തു
Thursday 09 October 2025 12:14 AM IST
തൃക്കരിപ്പൂർ: ഡോ. ആശയുടെ 'അശാന്തിയുടെ തീരങ്ങളിൽ ' എന്ന കവിതാ സമാഹാരത്തിന്റെ പ്രകാശനം ഈയക്കാട് എ.കെ.ജി. വായനശാലയുടെ നേതൃത്വത്തിൽ നടന്നു. സംഗീത നാടക അക്കാഡമി അംഗം രാജ്മോഹൻ നീലേശ്വരം പ്രകാശനം നിർവഹിച്ചു. ഉദിനൂർ ബാലഗോപാലൻ ഏറ്റുവാങ്ങി. കെ. മനോജ്കുമാർ അദ്ധ്യക്ഷത വഹിച്ചു. രവീന്ദ്രൻ ചെറുവത്തൂർ പുസ്തകപരിചയം നടത്തി. കാഥികനും കവിയും എഴുത്തുകാരനുമായ കെ.കെ ഈയക്കാടിന്റെ മകളാണ് ഡോ. ആശ. സി.പി.എം ജില്ലാകമ്മിറ്റി മെമ്പർ കെ.വി ജനാർദ്ദനൻ, ലൈബ്രറി കൗൺസിൽ താലൂക്ക് സെക്രട്ടറി പി. വേണുഗോപാലൻ, തുളുനാട് മാസിക എഡിറ്റർ കുമാരൻ നാലാപാടം, കെ.വി. കാർത്ത്യായനി, കെ.വി രാധ, കെ.വി രാജൻ, ഒ.വി ആശ, സുരഭി ഈയക്കാട്, ഇ.വി ദാമോദരൻ, കെ. സുകുമാരൻ, കെ. മധുസൂദനൻ സംസാരിച്ചു. വായനശാല സെക്രട്ടറി പി.വി തമ്പാൻ സ്വാഗതം പറഞ്ഞു.