അഞ്ച് കോടി ഒപ്പുശേഖരണം
മാവേലിക്കര: വോട്ട് തിരുമറിക്കെതിരെ ബ്ലോക്ക് കോൺഗ്രസിന്റെ സമരം ശക്തമാക്കുവാൻ നേതൃയോഗം തീരുമാനിച്ചു. നാളെ വൈകിട്ട് 4ന് അഞ്ച് കോടി ഒപ്പുശേഖരത്തിന്റെ ബ്ലോക്കുതല ഉദ്ഘാടനം കോൺഗ്രസ് പ്രവർത്തക സമിതി അംഗം കൊടിക്കുന്നിൽ സുരേഷ് എം.പി നിർവ്വഹിക്കും. കെ.എസ്.ആർ.ടി.സി ജംഗ്ഷനിൽ നടക്കുന്ന സമ്മേളനത്തിൽ കെ.പി.സി.സി ജനറൽ സെക്രട്ടറി കെ.പി ശ്രീകുമാർ മുഖ്യ പ്രഭാഷണം നടത്തും. ഡി.സി.സി വൈസ് പ്രസിഡന്റ് കെ.ആർ.മുരളീധരൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരെയുള്ള കുറ്റപത്രം അവതരിപ്പിക്കും. നേതൃയോഗം ഡി.സി.സി വൈസ് പ്രസിഡൻ്റ് കെ.ആർ മുരളിധരൻ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർമാൻ നൈനാൻ സി.കുറ്റിശ്ശേരി, വൈസ് ചെയർപേഴ്സൺ റ്റി.കൃഷ്ണ കുമാരി, കെ.പി.സി.സി അംഗം അഡ്വ.കുഞ്ഞുമോൾ രാജു, യു.ഡി.എഫ് നിയോജക മണ്ഡലം ചെയർമാൻ കെ.ഗോപൻ, ഡി.സി.സി ജനറൽ സെക്രട്ടറി ലളിത രവീന്ദ്രനാഥ്, മണ്ഡലം പ്രസിഡന്റുമാരായ ജസ്റ്റിസൺ പാട്രിക്ക്, മാത്യു കണ്ടത്തിൽ, സ്റ്റാൻ്റിങ്ങ് കമ്മിറ്റി ചെയർമാൻമാരായ സജീവ്പ്രായിക്കര, ശാന്തി അജയൻ, ഡി. സി അംഗങ്ങളായ പഞ്ചവടി വേണു, കണ്ടിയൂർ അജിത്ത്, കെ.സി.ഫിലിപ്പ്, യു.ഡി.എഫ് ടൗൺ ചെയർമാൻ രമേശ് ഉപ്പാൻസ് എന്നിവർ സംസാരിച്ചു.