ചുമമരുന്ന് കഴിച്ച് മരണം : പരിശോധന കർശനമാക്കാൻ നിർദ്ദേശം നൽകി കേന്ദ്ര ആരോഗ്യ മന്ത്രാലയം
Wednesday 08 October 2025 9:44 PM IST
ന്യൂഡൽഹി: ചുമ മരുന്ന് കഴിച്ച് 20 കുട്ടികൾ മരിച്ച സാഹചര്യത്തിൽ സംസ്ഥാനങ്ങളിൽ മരുന്ന് പരിശോധന കർശനമാക്കാൻ കേന്ദ്ര ആരോഗ്യ മന്ത്രാലയം നിർദ്ദേശം നൽകി. വിവിധ സംസ്ഥാനങ്ങളിലെ ഡ്രഗ് കൺട്രോളർമാർക്കാണ് കേന്ദ്ര നിർദ്ദേശം. മരുന്ന് നിർമ്മാണത്തിനുള്ള അസംസ്കൃത വസ്തുക്കളും സംയുക്തങ്ങളും പരിശോധിക്കണം. ഇതിന്റെ രജിസ്റ്റർ സൂക്ഷിക്കണമെന്നും കേന്ദ്ര നിർദ്ദേശത്തിൽ പറയുന്നു. സംസ്ഥാനത്തെ ഡ്രഗ് കൺട്രോളർമാർ ഇത് ഉറപ്പാക്കണമെന്നും ബോധവത്കരണം ശക്തമാക്കണമെന്നും കേന്ദ്രം നിർദ്ദേശിച്ചു.