നദിയുടെ തിട്ടയിലേക്ക് മറിഞ്ഞ കാറിൽ നിന്ന് ഡ്രൈവറെ രക്ഷപ്പെടുത്തി

Thursday 09 October 2025 1:55 AM IST

എടത്വ : ബൈക്കുമായി കൂട്ടിമുട്ടിയ കാർ നിയന്ത്രണംവിട്ട് പമ്പാ നദിയുടെ തിട്ടയിലേക്ക് ചരിഞ്ഞു. നാട്ടുകാർ ചേർന്ന് വടമിട്ട് സമീപത്തെ മരത്തിൽ കാർ കെട്ടി നിർത്തിയ ശേഷം ഡ്രൈവറെ സാഹസികമായി രക്ഷപ്പെടുത്തി. തലവടി ചിറപ്പറമ്പ് സനൽകുമാറിനെയാണ് രക്ഷിച്ചത്. തലവടി പഞ്ചായത്ത് അമ്പാടി പഴീക്കൽ കടവിന് സമീപം ഇന്നലെ ഉച്ചയോടെയായിരുന്നു അപകടം. തകഴിയിൽ നിന്നെത്തിയ ഫയർഫോഴ്സ് ഉദ്യോസ്ഥർ ജെ സി ബിയുടെ സഹായത്തോടെ കാർ അവിടെ നിന്നുമാറ്റി. ഇടിച്ച ബൈക്ക് നിർത്താതെ പോയതായി നാട്ടുകാർ പറഞ്ഞു