യുവാവിനെ അറസ്റ്റുചെയ്തു

Thursday 09 October 2025 1:03 AM IST

കോന്നി : വനിതാ എസ്. ഐ യുടെ കൈയിൽ കയറിപ്പിടിക്കുകയും ബലംപ്രയോഗിക്കുകയും ചെയ്ത സംഭവത്തിൽ യുവാവിനെ പൊലീസ് അറസ്റ്റുചെയ്തു. പത്തനംതിട്ട വിളക്പുരയിടം അമീർഖാൻ (42) ആണ് പിടിയിലായത്. . കഴിഞ്ഞദിവസം കോന്നി മെഡിക്കൽ കോളേജിലാണ് സംഭവം. മകളുടെ ചികിത്സയുമായി ബന്ധപ്പെട്ട് കോന്നി മെഡിക്കൽ കോളേജിൽ എത്തിയ വനിതാ എസ് ഐയോടാണ് ഇയാൾ അപമര്യാദയായി പെരുമാറിയത്. . കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.