ദിവ്യാംഗ് കലാമേള 22ന്
Thursday 09 October 2025 1:02 AM IST
ആലപ്പുഴ: പത്തനാപുരം ഗാന്ധിഭവന്റെ നേതൃത്വത്തിൽ ജില്ലയിലെ ഭിന്നശേഷി കുട്ടികൾക്കായുള്ള ദിവ്യാംഗ് കലാമേള 22ന് തുടങ്ങും. രണ്ടുദിവസങ്ങളിലായി രാവിലെ ഒമ്പതു മുതൽ കായംകുളം ടി.എ കൺവെൻഷൻ സെന്ററിലാണ് കലാമേള. 22ന് വൈകിട്ട് 4.30ന് ദിവ്യാംഗ് സുരക്ഷശ്രേഷ്ഠ പുരസ്‌ക്കാരം സബർമതി സ്പെഷ്യൽ സ്കൂൾ രക്ഷാധികാരി രമേശ് ചെന്നിത്തല എം.എൽ.എക്ക് മുൻ ഗോവ ഗവർണർ അഡ്വ.പി.എസ്. ശ്രീധരൻപിള്ള സമ്മാനിക്കും. 25,000 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം. ഭിന്നശേഷിവാരാചരണത്തിന് 17ന് തുടക്കമാകും. വാരാചരണം ഉച്ചയ്ക്ക് 12.30ന് പുന്നപ്ര മരിയധാമിൽ മന്ത്രി ഡോ.ആർ. ബിന്ദു ഉദ്ഘാടനം ചെയ്യും. എച്ച്. സലാം എം.എൽ.എ മുഖ്യാതിഥിയാകും.