മുസ്‌ലിം കോ ഓർഡിനേഷൻ കമ്മിറ്റി റാലി ഇന്ന്
Thursday 09 October 2025 1:32 AM IST
ആലപ്പുഴ: പാലസ്തീനിലെ ഗാസയിൽ ഇസ്രായേൽ നടത്തുന്ന വംശീയ ഉന്മൂലനത്തിനെതിരെ അമ്പലപ്പുഴ താലൂക്ക് മുസ്‌ലിം കോ ഓർഡിനേഷൻ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഇന്ന് വൈകിട്ട് നാലിന് ആലപ്പുഴയിൽ പാലസ്തീൻ ഐക്യദാർഢ്യറാലി നടത്തും. താലൂക്കിലെ വിവിധമഹല്ല് ജമാഅത്തുകളുടെയും സംഘടനകളുടെയും നേതൃത്വത്തിൽ വലിയചുടുകാടിന് തെക്കുവശത്തെ തെക്കേമഹല്ല് പള്ളി പരിസരത്തിന് ആരംഭിക്കുന്ന റാലി ഇ.എം.എസ് സ്‌റ്റേഡിയത്തിൽ സമാപിക്കും. തുടർന്ന് ചേരുന്ന ഐക്യദാർഢ്യസമ്മേളനം കെ.സി. വേണുഗോപാൽ എം.പി ഉദ്ഘാടനം ചെയ്യും. വാർത്താസമ്മേളനത്തിൽ മുസ്‌ലിം കോഓർഡിനേഷൻ കമ്മറ്റി അമ്പലപ്പുഴ താലൂക്ക് ചെയർമാൻ എ.എം. നസീർ, വർക്കിംഗ് ചെയർമാൻ സലീം ചക്കിട്ടപ്പറമ്പ്, ജനറൽ കൺവീനർ ഇഖ്ബാൽ സാഗർ, വർക്കിംഗ് കൺവീനർ ഹാരിസ് സലീം, ട്രഷറർ അഷറഫ് പനയ്ക്കൽ, പബ്ലിസിറ്റി കൺവീനർ ഐ. മുബാഷ് എന്നിവർ പങ്കെടുത്തു.