കുടുംബ സംഗമവും ഓണാഘോഷവും
Thursday 09 October 2025 1:39 AM IST
ചാരുംമൂട് :താമരക്കുളം മേക്കുംമുറി 38 -ാം നമ്പർ ദേവി വിലാസം എൻ.എസ്.എസ് കരയോഗം കുടുംബ സംഗമവും ഓണാഘോഷവും പന്തളം യൂണിയൻ പ്രസിഡൻ്റ് പന്തളം ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു. കരയോഗം പ്രസിഡന്റ് എസ്.പ്രസന്നൻ പിള്ള അധ്യക്ഷത വഹിച്ചു. എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ യൂണിയൻ വൈസ് പ്രസിഡന്റ് അഡ്വ.ആർ. ഗോപാലകൃഷ്ണപിള്ള, സെക്രട്ടറി പത്മകുമാർ എന്നിവർ അനുമോദിച്ചു. വനിതാ സമാജം യൂണിയൻ പ്രസിഡൻ്റ് ജി.സരസ്വതിയമ്മ,ഭാരവാഹികളായ വിജയമോഹൻ, ലേഖ ജി.നായർ, കരയോഗം സെക്രട്ടറി ആർ.സോമരാജൻ , ട്രഷറർ റ്റി.ആർ.ബിന്ദു,വൈസ് പ്രസിഡൻ്റ് സുരേഷ് കുമാർ, ജോയിന്റ് സെക്രട്ടറി പി.വേണുഗോപാൽ, റ്റി.ആർ.വിജയൻ പിള്ള, മനോജ് കുമാർ, കെ.ശ്രീകുമാർ, കെ.ബി. സന്തോഷ് കുമാർ, സരോജിനിയമ്മ, പ്രസൻ്പിള്ള , വേണു, രാജി സുരേഷ് എന്നിവർ സംസാരിച്ചു.