കൊരട്ടി തിരുനാളിന് കൊടിയേറി
Thursday 09 October 2025 12:17 AM IST
ചാലക്കുടി: കൊരട്ടി പള്ളിയിലെ തിരുനാളിന് കൊടിയേറി. ഫൊറോന വികാരി ഫാ. ജോൺസൺ കക്കാട്ട് കൊടിയേറ്റി. ഫാ. അരുൺ തേരുളി, ഫാ. ലിജോ കുരിയാടൻ, ഫാ. ജോമോൻ കൈനപ്പറമ്പൻ, ഫാ. ജിബിൻ എടത്തിപറമ്പൻ എന്നിവർ സഹകാർമ്മികരായി. കൈകാരന്മാരായ ജൂലിയസ് വെളിയത്ത്, ജോമോൻ ജോസ്, ജിഷ മുള്ളൂക്കര, സുനിൽ ജോസ് തുടങ്ങിയവർ നേതൃത്വം നൽകി. മുൻ എം.എൽ.എ ബി.ഡി.ദേവസി, കൊരട്ടി പഞ്ചായത്ത് പ്രസിഡന്റ് പി.സി.ബിജു, അഡ്വ. കെ.ആർ.സുമേഷ് തുടങ്ങിയവർ സന്നിഹിതരായി. തുടർന്ന് വാദ്യമേളങ്ങളുടെ അകമ്പടിയോടെ കമ്പനിപ്പടി കപ്പേളയിലേക്ക് പ്രദക്ഷിണം പുറപ്പെട്ടു. കപ്പേളയിൽ നടന്ന ആഘോഷമായ കുർബാനയ്ക്ക് ഫാ. ജെസ്ലിൻ തെറ്റയിൽ കാർമ്മികനായി. കൊരട്ടി മർച്ചന്റ്‌സ് അസോസിയേഷൻ പ്രവർത്തകർ പൂവൻകുല സമർപ്പിച്ചു. ശനി, ഞായർ ദിവസങ്ങളിലാണ് തിരുനാൾ.