പെന്‍ഷന്‍: അംഗത്വം പുനഃസ്ഥാപിക്കാം
Thursday 09 October 2025 12:25 AM IST
തൃശൂർ: പത്രപ്രവർത്തകേതര ക്ഷേമപെൻഷൻ പദ്ധതിയിൽ വിവിധ കാരണങ്ങളാൽ അംഗത്വം റദ്ദായവർക്ക് ഒക്ടോബർ 28നകം കുടിശിക അടച്ച് അംഗത്വം പുനഃസ്ഥാപിക്കാം. അംശദായം അടവ് മുടങ്ങിയ മാസം മുതലുള്ള പൂർണ കുടിശ്ശികത്തുക 10 ശതമാനം പിഴ സഹിതം ഒറ്റത്തവണയായി അടയ്ക്കണം. മൂന്നു തവണയിൽ കൂടുതൽ അംഗത്വം റദ്ദായവരുടെ അപേക്ഷ പരിഗണിക്കില്ല. എന്ത് കാരണത്താലാണ് അടവ് മുടങ്ങിയതെന്നു വ്യക്തമാക്കുന്ന അപേക്ഷ, ജോലി ചെയ്യുന്ന സ്ഥാപനത്തിൽ നിന്നുള്ളതും നിശ്ചിതമാതൃകയിലുള്ളതുമായ എംപ്ലോയ്‌മെന്റ് സർട്ടിഫിക്കറ്റ്, പാസ് ബുക്ക്, ഓൺലൈൻ അടച്ച ഇ-ചലാനുകൾ എന്നിവയുടെ ഓർജിനലുകളും പകർപ്പുകളും ഇതുവരെ എത്ര പ്രാവശ്യം അംഗത്വം റദ്ദായിട്ടുണ്ട്/ പുനഃസ്ഥാപിച്ചിട്ടുണ്ട് എന്നതു സംബന്ധിച്ച സത്യപ്രസ്താവനയും സമർപ്പിക്കണം. ഫോൺ: 9846979162.