സമര പ്രഖ്യാപന കൺവെൻഷൻ

Thursday 09 October 2025 12:30 AM IST

തൃശൂർ: സംസ്ഥാന സർക്കാരിന്റെ തൊഴിലാളി ജനവിരുദ്ധ നയങ്ങൾക്കെതിരെ ബി.എം.എസ് നടത്തുന്ന പ്രക്ഷോഭങ്ങളുടെ ഭാഗമായി തൃശൂർ കിഴക്കൻ, പടിഞ്ഞാറൻ ഉപമേഖലകളുടെ നേതൃത്വത്തിൽ 10ന് സമരപ്രഖ്യാപന കൺവെൻഷൻ സംഘടിപ്പിക്കും. ഉച്ചയ്ക്ക് രണ്ടിന്‌ തോപ്പ് സ്റ്റേഡിയം, പൂങ്കുന്നം സെന്റർ എന്നിവിടങ്ങളിൽ നിന്ന് പദയാത്ര ആരംഭിച്ച് സ്വരാജ് റൗണ്ട് വഴി കോർപറേഷനു മുൻപിൽ വൈകീട്ട് അഞ്ചിന് സമാപന സമ്മേളനം നടക്കും. സംസ്ഥാന ഉപാദ്ധ്യക്ഷൻ സി.ജി.ഗോപകുമാർ ഉദ്ഘാടനം ചെയ്യും. കിഴക്കൻ ഉപമേഖലാ പദയാത്ര ജില്ലാ പ്രസിഡന്റ് കെ.വി.വിനോദും പടിഞ്ഞാറൻ ഉപമേഖല പദയാത്ര ബി.എം.എസ് സംസ്ഥാന സമിതി അംഗം എ.എസ്. കൃഷ്ണനും ഉദ്ഘാടനം ചെയ്യും. ബി.എം.എസ് തൃശൂർ മേഖലാ സമരപ്രഖ്യാപന കൺവെൻഷൻ ജില്ലാ ട്രഷറർ എ.എം.വിപിൻ ഉദ്ഘാടനം ചെയ്തു.