ദേവസ്വം മന്ത്റിയെയും പ്രസിഡന്റിനെയും പുറത്താക്കണം: രാജീവ് ചന്ദ്രശേഖർ

Thursday 09 October 2025 1:07 AM IST

തിരുവനന്തപുരം: ശബരിമലയിലെ സ്വർണ്ണപ്പാളി കടത്തിന് ഉത്തരവാദികളായ ദേവസ്വം മന്ത്രിയും ദേവസ്വം ബോർഡ് പ്രസിഡന്റും രാജിവയ്ക്കണമെന്നും അല്ലെങ്കിൽ പുറത്താക്കണമെന്നും ബി.ജെ.പി സംസ്ഥാന പ്രസി‌ഡന്റ് രാജീവ് ചന്ദ്രശേഖർ ആവശ്യപ്പെട്ടു. ശബരിമലയിലെ സ്വർണ്ണ മോഷണത്തിൽ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിലേക്ക് ബി.ജെ.പി നടത്തിയ പ്രതിഷേധ മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഇന്ത്യയുടെ ചരിത്രത്തിലാദ്യമായി ശ്രീകോവിലിലെ സ്വർണ്ണം ഭരണാധികാരികൾ തന്നെ അടിച്ചുമാറ്റിയ സംഭവമാണ് ശബരിമലയിൽ നടന്നതെന്ന് മുൻ കേന്ദ്രമന്ത്രി വി.മുരളീധരൻ പറഞ്ഞു.

ബി.ജെ.പി മുൻ സംസ്ഥാന അദ്ധ്യക്ഷൻ സി.കെ.പദ്മനാഭൻ, സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.എസ്.സുരേഷ്, അഡ്വ.പി.സുധീർ, കെ.സോമൻ, വി.വി.രാജേഷ്, എൻ.ഹരി, തിരുവനന്തപുരം ജില്ലാ പ്രസിഡന്റുമാരായ കരമന ജയൻ, മുക്കംപാലമൂട് ബിജു, എസ്.ആർ.റെജികുമാർ തുടങ്ങിയവർ പ്രസംഗിച്ചു.