മുഖ്യമന്ത്രിക്കെതിരെ സ്പീക്കർക്ക് കത്ത്

Friday 10 October 2025 1:10 AM IST

തിരുവനന്തപുരം: നിയമസഭയിൽ പ്രതിപക്ഷ അംഗത്തിനെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ ബോഡി ഷെയ്മിങ് പരാമർശം സഭാ രേഖകളിൽ നിന്നും നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ സ്പീക്കർക്ക് കത്ത് നൽകി.

പ്രതിപക്ഷ അംഗത്തിന്റെ ഉയരക്കുറവിനെയും ശാരീരിക ശേഷിയെയും അപഹസിച്ച മുഖ്യമന്ത്രിയുടെ നടപടി സഭയുടെ അന്തസിന് കളങ്കം വരുത്തുന്നതും പാർലമെന്ററി മര്യാദകൾക്ക് നിരക്കാത്തതുമാണെന്ന് കത്തിൽ ചൂണ്ടിക്കാട്ടി.