ശബരിമല സ്വർണം: സി.ബി.ഐ അന്വേഷണം തള്ളി മുഖ്യമന്ത്രി

Thursday 09 October 2025 1:20 AM IST

തിരുവനന്തപുരം: ശബരിമലയിലെ സ്വർണപ്പാളി കാണാതായതിനെക്കുറിച്ച് സി.ബി.ഐ അന്വേഷണം വേണമെന്ന പ്രതിപക്ഷ ആവശ്യം മുഖ്യമന്ത്രി പിണറായി വിജയൻ തള്ളി. സി.ബി.ഐ അന്വേഷിക്കണമെന്ന ആവശ്യത്തിനു പിന്നിൽ രാഷ്ട്രീയമുണ്ട്. ഹൈക്കോടതി നിർദ്ദേശപ്രകാരം പ്രത്യേക സംഘത്തിന്റെ (എസ്.ഐ.ടി) അന്വേഷണം കുറ്റമറ്ര രീതിയിൽ നടക്കും. ഒരു കുറ്റവാളിയും രക്ഷപെടില്ല - മുഖ്യമന്ത്രി വിയമസഭയിൽ വ്യക്തമാക്കി. സംഭവത്തിൽ ആദ്യമായാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.

ഗൗരവമേറിയ അന്വേഷണം വേണമെന്ന സർക്കാരിന്റെയും ദേവസ്വം ബോർഡിന്റെയും അഭിപ്രായം പരിഗണിച്ചാണ് ഹൈക്കോടതി പ്രത്യേക സംഘത്തെ നിയോഗിച്ചത്. ആര് തെറ്രു ചെയ്താലും മുഖംനോക്കാതെ നടപടിയെടുക്കും. അതാണ് ഞങ്ങളുടെ ശീലം. പ്രതിപക്ഷം വസ്തുതകളെ ഭയപ്പെടുകയാണ്. അവർക്ക് വിഷമകരമായ രീതിയിൽ കാര്യങ്ങൾ ഉയർന്നുവരുമെന്ന ഭയമാണ്. അതിനാൽ പുകമറ സൃഷ്ടിക്കാൻ ശ്രമിക്കുന്നു. ഒരു പുകമറയെയും സർക്കാർ ഭയക്കുന്നില്ല. സഭയിൽ ബഹളമുണ്ടാക്കുന്ന പ്രതിപക്ഷം ആവശ്യം എന്താണെന്ന് സ്പീക്കർ പലവട്ടം ചോദിച്ചിട്ടും വ്യക്തമാക്കുന്നില്ല. പ്രതിപക്ഷം ഉന്നയിക്കുന്ന പ്രശ്നങ്ങൾക്കെല്ലാം മറുപടി നൽകാൻ തയ്യാറാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

 സ​ഭ​യി​ൽ​ ​പ്ര​കോ​പ​ന​മു​ണ്ടാ​ക്കി​യ​ത് മു​ഖ്യ​മ​ന്ത്രി​:​ ​വി.​ഡി.​സ​തീ​ശൻ

നി​യ​മ​സ​ഭ​യി​ൽ​ ​ഇ​ന്ന​ലെ​ ​മു​ഖ്യ​മ​ന്ത്രി​യു​ടെ​ ​ഭാ​ഗ​ത്തു​ ​നി​ന്നാ​ണ് ​പ്ര​കോ​പ​ന​മു​ണ്ടാ​യ​തെ​ന്ന് ​പ്ര​തി​പ​ക്ഷ​ ​നേ​താ​വ് ​വി.​ഡി.​സ​തീ​ശ​ൻ.​ ​സ​ർ​ക്കാ​ർ​ ​എ​ന്തി​നാ​ണ് ​പ്ര​തി​പ​ക്ഷ​ത്തെ​ ​ഭ​യ​പ്പെ​ടു​ന്നത്. സ​ഭാ​ ​ന​ട​പ​ടി​ക​ളു​മാ​യി​ ​നി​സ​ഹ​ക​രി​ക്കു​മെ​ന്ന് ​പ്ര​തി​പ​ക്ഷം​ ​പ്ര​ഖ്യാ​പി​ച്ച​താ​ണ്.​ ​സ​മാ​ധാ​ന​പ​ര​മാ​യി​ ​മു​ദ്രാ​വാ​ക്യം​ ​വി​ളി​ക്കു​ക​യാ​ണ് ​ചെ​യ്ത​ത്.​ ​സ്ത്രീ​ക​ളാ​യ​ ​വാ​ച്ച് ​ആ​ൻ​ഡ് ​വാ​ർ​ഡി​നെ​ ​മു​ന്നി​ൽ​ ​നി​റു​ത്തി​ ​പ്ര​തി​പ​ക്ഷ​ത്തെ​ ​ന​ടു​ത്ത​ള​ത്തി​ൽ​ ​നി​ന്ന​ക​റ്റാ​ൻ​ ​ശ്ര​മി​ച്ചു.​ ​ ര​ണ്ട് ​വ​നി​താ​ ​അം​ഗ​ങ്ങ​ളെ​ ​വാ​ച്ച് ​ആ​ൻ​ഡ് ​വാ​ർ​ഡ് ​ത​ള്ളി​ ​മാ​റ്റി​യി​ട്ടും​ ​പ്ര​തി​പ​ക്ഷം​ ​പ്ര​കോ​പി​ത​രാ​യി​ല്ല.​ ​മു​ഖ്യ​മ​ന്ത്രി​ ​എ​ന്തി​നാ​ണ് ​സീ​റ്റി​ലി​രു​ന്ന്പ്ര​കോ​പ​ന​പ​ര​മാ​യ​ ​കാ​ര്യം​ ​പ​റ​ഞ്ഞ​ത്.​ ​അ​തി​ന് ​പ്ര​തി​പ​ക്ഷാം​ഗ​ങ്ങ​ൾ​ ​മ​റു​പ​ടി​ ​പ​റ​ഞ്ഞു​ ​കാ​ണും.​ ​മ​ന്ത്രി​ ​മു​ഹ​മ്മ​ദ് ​റി​യാ​സ് ​മ​ന്ത്രി​ ​സ​ജി​ ​ചെ​റി​യാ​ന്റെ​ ​കൈ​യ്യി​ൽ​ ​ബ​ല​മാ​യി​ ​പി​ടി​ച്ചു​ ​കൊ​ണ്ടാ​ണ് ​സ​ഭ​യു​ടെ​ ​ന​ടു​ത്ത​ള​ത്തി​ലേ​ക്ക് ​വ​ന്ന​ത്.​ ​അ​തി​നു​ ​പി​ന്നാ​ലെ​യാ​ണ് ​മ​റ്റു​ ​മ​ന്ത്രി​മാ​രും​ ​അം​ഗ​ങ്ങ​ളും​ ​ഇ​റ​ങ്ങി​യ​ത്.​പ്ര​തി​പ​ക്ഷ​ ​നേ​താ​വ് ​മു​ഖ്യ​മ​ന്ത്രി​യെ​ ​ആ​ക്ര​മി​ക്കാ​ൻ​ ​ര​ണ്ട് ​അം​ഗ​ങ്ങ​ളെ​ ​പ​റ​ഞ്ഞു​ ​വി​ട്ടെ​ന്ന​ ​ന​ട്ടാ​ൽ​ ​കു​രു​ക്കാ​ത്ത​ ​നു​ണ​യാ​ണ് ​മ​ന്ത്രി​ ​എം.​ബി​ ​രാ​ജേ​ഷ് ​പ​റ​ഞ്ഞ​ത്.​ശ​ബ​രി​മ​ല​യി​ലെ​ ​ദ്വാ​ര​പാ​ല​ക​ ​ശി​ൽ​പം​ ​കോ​ടീ​ശ്വ​ര​ന്മാ​ർ​ക്ക് ​വി​റ്റി​ട്ടും​ ​സ്വ​ർ​ണം​ ​ക​ട്ടി​ട്ടും​ ​സ്വ​ർ​ണം​ ​ചെ​മ്പാ​ക്കി​ ​മാ​റ്റി​യ​ ​രാ​സ​വി​ദ്യ​ ​പ്ര​യോ​ഗി​ച്ചി​ട്ടും​ ​ഇ​തു​വ​രെ​ ​ചു​ണ്ട​ന​ക്കാ​ത്ത​ ​മു​ഖ്യ​മ​ന്ത്രി​ ​ഇ​ന്ന​ലെ​യാ​ണ് ​സ​ഭ​യി​ൽ​ ​സം​സാ​രി​ച്ച​ത്.​ ​അ​തും​ ​കൊ​ള്ള​ക്കാ​ർ​ക്ക് ​സ​ഹാ​യ​ക​ര​മാ​യ​ ​രീ​തി​യി​ൽ.​ ​വാ​തി​ലും​ ​ക​ട്ടി​ള​പ്പ​ടി​യും​ ​വ​രെ​ ​അ​ടി​ച്ചു​ ​മാ​റ്റി​യി​രി​ക്കു​ക​യാ​ണ്.​ ​ഇ​നി​ ​അ​യ്യ​പ്പ​ ​വി​ഗ്ര​ഹം​ ​മാ​ത്ര​മെ​ ​അ​വി​ടെ​യു​ള്ളൂ​വെ​ന്നും​ ​സ​തീ​ശ​ൻ​ ​പ​റ​ഞ്ഞു. ശ​ബ​രി​മ​ല​യി​ലെ​ ​പു​ണ്യ​ ​വ​സ്തു​ക്ക​ൾ​ ​കൊ​ള്ള​യ​ടി​ച്ചെ​ന്ന​ ​പു​തി​യ​ ​വാ​ർ​ത്ത​ക​ളാ​ണ് ​വ​രു​ന്ന​തെ​ന്ന് ​പ്ര​തി​പ​ക്ഷ​ ​ഉ​പ​നേ​താ​വ് ​പി.​കെ.​കു​ഞ്ഞാ​ലി​ക്കു​ട്ടി​ ​പ​റ​ഞ്ഞു.​വൈ​കി​യാ​ണെ​ങ്കി​ലും​ ​സ​ർ​ക്കാ​ർ​ ​സി.​പി.​എം​ ​കാ​ര​നാ​യ​ ​മു​രാ​രി​ ​ബാ​ബു​വി​നെ​ ​സ​സ്‌​പെ​ൻ​ഡ് ​ചെ​യ്ത​ത് ​കാ​ര്യ​ങ്ങ​ൾ​ ​ബേ​ദ്ധ്യ​പ്പെ​ട്ട​തി​നാ​ലാ​ണെ​ന്ന് ​ര​മേ​ശ് ​ചെ​ന്നി​ത്ത​ല​ ​ചൂ​ണ്ടി​ക്കാ​ട്ടി.