ഇക്വഡോർ പ്രസിഡന്റിന് നേരെ ആക്രമണം
Thursday 09 October 2025 7:17 AM IST
കീറ്റോ: ഇക്വഡോർ പ്രസിഡന്റ് ഡാനിയൽ നൊബോവയുടെ വാഹനത്തിന് നേരെ ആക്രമണം. ഇന്ധന സബ്സിഡികൾ നിറുത്തലാക്കിയതിനെ ചൊല്ലിയുള്ള പ്രതിഷേധത്തിനിടെയായിരുന്നു സംഭവം. നൊബോവയുടെ കാർ പ്രതിഷേധക്കാർ തടഞ്ഞുനിറുത്തി കല്ലേറ് നടത്തി. നൊബോവ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. അതേ സമയം, നൊബോവയ്ക്ക് നേരെ ഉണ്ടായത് വധശ്രമമാണെന്ന് മന്ത്രിമാർ ആരോപിച്ചു. അദ്ദേഹത്തിന്റെ കാറിൽ ബുള്ളറ്റുകൾ തറച്ചതിന്റെ പാടുകൾ കണ്ടെത്തിയെന്നും പറഞ്ഞു. സംഭവത്തിൽ 5 പേർ അറസ്റ്റിലായി. ഇവർക്കെതിരെ വധശ്രമം, തീവ്രവാദം തുടങ്ങിയ കുറ്റങ്ങൾ ചുമത്തി.