ഷൊർണൂരിൽ എട്ടാംക്ലാസുകാരി ഗർഭിണി, പിടിയിലായത് 13 കാരനായ സഹപാഠി
Thursday 09 October 2025 10:46 AM IST
ഷൊർണൂർ: എട്ടാംക്ളാസുകാരി ഗർഭിണിയായ സംഭവത്തിൽ വിദ്യാർത്ഥിനിയുടെ സഹപാഠിയെ പൊലീസ് അറസ്റ്റുചെയ്തു. ഷൊർണൂരിന് സമീപത്തായിരുന്നു സംഭവം. കടുത്ത വയറുവേദനയെത്തുടർന്ന് ആശുപത്രിയിൽ എത്തിച്ചപ്പോഴായിരുന്നു പതിമൂന്നുകാരി ഗർഭിണിയാണെന്ന് അറിഞ്ഞത്. തുടർന്ന് പെൺകുട്ടിതന്നെയാണ് എല്ലാം തുറന്നുപറഞ്ഞത്.
തുടർന്ന് രക്ഷിതാക്കൾ പെൺകുട്ടിയുടെ ക്ലാസിൽ പഠിക്കുന്ന പതിമൂന്നുകാരനെതിരെ പരാതി നൽകി. കേസെടുത്ത പൊലീസ് വിദ്യാർത്ഥിയെ പിടികൂടുകയായിരുന്നു. പോക്സോ വകുപ്പുപ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ആൺകുട്ടിയെ ജുവനൈൽ ജസ്റ്റിസ് ബോർഡിനുമുന്നിൽ ഹാജരാക്കി. ഷൊർണൂർ ഡിവൈഎസ്പി ആർ മനോജ് കുമാറാണ് കേസന്വേഷിച്ചത്.