ഭർത്താവ് കൺമുന്നിൽവച്ച് മറ്റൊരു സ്ത്രീയ്‌ക്കൊപ്പം ഹോട്ടൽമുറിയിൽ കയറിപ്പോയി; ക്രൂരമായി പീഡിപ്പിക്കുന്നെന്ന് പ്രമുഖ നടന്റെ ഭാര്യ

Thursday 09 October 2025 4:52 PM IST

പ്രമുഖ ഭോജ്പുരി നടൻ പവൻ സിംഗിനെതിരെ ഗുരുതര ആരോപണവുമായി ഭാര്യ ജ്യോതി സിംഗ്. ഭർത്താവ് ഗർഭഛിദ്രത്തിനുള്ള ഗുളിക നൽകി പീഡിപ്പിച്ചെന്നാണ് യുവതിയുടെ ആരോപണം. മാദ്ധ്യമങ്ങളെ വിളിച്ചുവരുത്തിയാണ് ജ്യോതി ആരോപണമുന്നയിച്ചത്.

കുഞ്ഞിനെ വേണമെന്ന് ആഗ്രഹമുണ്ടെന്നാണ് ഭർത്താവ് പറയുന്നത്. അങ്ങനെയൊരാൾ ഗർഭഛിദ്രത്തിന് മരുന്ന് നൽകേണ്ടതില്ല. എന്നാൽ എല്ലായിപ്പോഴും മരുന്ന് തരും. അദ്ദേഹത്തെ അപമാനിക്കലല്ല എന്റെ ലക്ഷ്യം. എന്റെ ഭാഗം വിശദീകരിക്കൽ മാത്രമാണ്. അദ്ദേഹത്തെ എതിർത്ത് സംസാരിച്ചാൽ ക്രൂരമായി മർദിക്കും.

പീഡനം സഹിക്കവയ്യാതെ പുലർച്ചെ രണ്ട് മണിക്ക് 25 ഉറക്കഗുളികകൾ കഴിക്കേണ്ടിവന്നു. ഭർത്താവും സഹോദരനും കൂട്ടാളിയുമാണ് ആശുപത്രിയിൽ കൊണ്ടുപോയതെന്നും ജ്യോതി വ്യക്തമാക്കി. ഭർത്താവ് തന്റെ കൺമുന്നിൽവച്ച് മറ്റൊരു സ്ത്രീയ്‌ക്കൊപ്പം ഹോട്ടൽമുറിയിൽ കയറിപ്പോകുന്നത് കണ്ടെന്ന് നേരത്തെ യുവതി ഇൻസ്റ്റഗ്രാമിലൂടെ ആരോപിച്ചിരുന്നു. എന്നാൽ നടൻ ഇതെല്ലാം നിഷേധിച്ചിരുന്നു.