ഡാറ്റാ എന്‍ട്രി ഓപ്പറേറ്ററാകാൻ ഇപ്പോൾ അവസരം, അഭിമുഖം ഒക്ടോബര്‍ 15ന് രാവിലെ

Thursday 09 October 2025 5:15 PM IST

തിരുവനന്തപുരം: വെണ്‍പകല്‍ സാമൂഹികാരോഗ്യകേന്ദ്രത്തില്‍ എച്ച്.എം.സി മുഖാന്തിരം ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ തസ്തികയിലേക്ക് ദിവസ വേതന അടിസ്ഥാനത്തില്‍ ആറ് മാസകാലത്തേക്ക് ജീവനക്കാരെ നിയമിക്കുന്നതിന് അഭിമുഖം നടത്തുന്നു. പ്ലസ്ടു, സര്‍ക്കാര്‍ അംഗീകൃത സ്ഥാപനങ്ങളില്‍ നിന്ന് ആറുമാസത്തില്‍ കുറയാത്ത ഡാറ്റ എന്‍ട്രി കോഴ്സ് അല്ലെങ്കിൽ ഡിപ്ലോമ ഇന്‍ കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍ എന്നിവയാണ് യോഗ്യത.

താത്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ യോഗ്യത, വയസ് എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍, പകര്‍പ്പുകള്‍, ബയോഡേറ്റ എന്നിവ സഹിതം വെണ്‍പകല്‍ സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ ഒക്ടോബര്‍ 15ന് രാവിലെ 10ന് നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കണം.കൂടുതല്‍ വിവരങ്ങള്‍ക്ക് : 0471-2223594.