ഭാഗവത സപ്താഹം ഡിസം.21 മുതൽ

Friday 10 October 2025 12:39 AM IST

വൈക്കം ; തെക്കെനട കാളിയമ്മനട ഭദ്രകാളി ക്ഷേത്രത്തിൽ ഡിസംബർ 21 മുതൽ 28 വരെ നടക്കുന്ന ഭാഗവത സപ്താഹയജ്ഞത്തിന്റെ മുന്നൊരുക്ക ചടങ്ങുകളുടെ ഭദ്രദീപ പ്രകാശനം താന്ത്രികാചാര്യനും ശബരിമല മുൻ മേൽശാന്തിയുമായ ജയരാജ് നമ്പൂതിരി നിർവഹിച്ചു. ക്ഷേത്രം പ്രസിഡന്റ് കെ. പുരഷോത്തമൻ, സെക്രട്ടറി വി.കെ.നടരാജൻ ആചാരി, വൈസ് പ്രസിഡന്റ് എസ്.ധനഞ്ജയൻ, ജോയിന്റ് സെക്രട്ടറി വി.ആർ.രാധാകൃഷ്ണൻ, ട്രഷറർ കെ.ബാബു, എം.ടി.അനിൽകുമാർ, എസ്.ജയൻ, അമ്മിണി ശശി, വി.എം.സാബു, പി.ആർ.രാമചന്ദ്രൻ, മാനേജർ പി.ആർ.രാജു, മേൽശാന്തി നിബിൻ കുമാർ, എം.ആർ.സുനിത, സി.കെ.ഗീത എന്നിവർ പങ്കെടുത്തു.