കേരള കോൺഗ്രസ് ജന്മദിനാഘോഷം

Friday 10 October 2025 12:41 AM IST

ചങ്ങനാശേരി: കേരള കോൺഗ്രസ് ജന്മദിനം ചങ്ങനാശേരി നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ആഘോഷിച്ചു. സെൻട്രൽ ജംഗ്ഷനിൽ നിയോജക മണ്ഡലം പ്രസിഡന്റ് മാത്തുകുട്ടി പ്ലാത്താനം പാതകയുയർത്തി. ഉന്നതാധികാര സമിതി അംഗം വി.ജെ ലാലി ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി ആർ.ശശിധരൻ നായർ, വിനു ജോബ്, കുര്യൻ തൂമ്പുങ്കൽ, സിബിച്ചൻ ഇടശ്ശേരിപ്പറമ്പിൽ, മുകുന്ദൻ രാജു, ജോസു കുട്ടി നെടുമുടി, സച്ചിൻ സാജൻ, ജോസി ചക്കാല, സന്തോഷ് മുണ്ടക്കൽ, മോൻസി തൂമ്പുങ്കൽ, ഡിസ്‌നി പുളിമൂട്ടിൽ, ജോസ് കാവാലിക്കരി, എൽസമ്മ ജോബ്, പി.പി റോയ്, വി.ജെ ജോഷി, സേവ്യർ ആന്റണി എന്നിവർ പങ്കെടുത്തു.