അടിപ്പാതയ്ക്കായി സമരം ഇന്ന്

Friday 10 October 2025 12:34 AM IST

ഓച്ചിറ : ഓച്ചിറ -മേമന റെയിൽവേ സ്റ്റേഷൻ റോഡിൽ ഹൈവേയിൽ അടിപ്പാത നിർമ്മിക്കണമെന്നാവശ്യപ്പെട്ട് ഇന്ന് വൈകുന്നേരം 4 മണിക്ക് ആക്ഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ അനൂഷ ജംഗ്ഷനിൽ സമരം സംഘടിപ്പിക്കും. വിവിധ രാഷ്ട്രീയ,സമൂഹ്യ,സാമുദായിക നേതാക്കൾ പങ്കെടുക്കുമെന്ന് ചെയർമാൻ മെഹർഖാൻ ചേന്നല്ലൂർ കൺവീനർ പ്രവീൺ, ഗീത, ലത്തീഫ എന്നിവർ അറിയിച്ചു.

ഓച്ചിറ പരബ്രഹ്മക്ഷേത്രം, സ്റ്റാർ ഹോസ്പിറ്റൽ, ഓച്ചിറ മാർക്കറ്റ് ,ടൗൺ മസ്ജിദ് , പോസ്റ്റോഫീസ്,ഓച്ചിറ പോലീസ് സ്റ്റേഷൻ, ഗവ.സ്കൂൾ ,സ്റ്റേറ്റ് ബാങ്ക് ,ബസ് സ്റ്റാൻഡ് ,പോസ്റ്റ് ഓഫീസ്, പഞ്ചായത്ത് ഓഫീസ്,തുടങ്ങിയ സ്ഥാപനങ്ങളിലേക്ക് മേമന മൂന്ന്, നാല് വാർഡുകളിൽ നിന്നും സമീപ പ്രദേശങ്ങളായ വയനകം ,ഞക്കനാൽ, വട്ടക്കാട്, വള്ളികുന്നം തുടങ്ങിയ സ്ഥലങ്ങളിൽ നിന്നുമുള്ളവർക്ക് എത്തിച്ചേരുന്നതിനായി എൻ. എച്ച് വലിയത്ത് ജംഗ്ഷനിൽ അടിപ്പാത നിർമ്മി

ക്കണമെന്നാണ് ആവശ്യം.