കേരള സീനിയർ സിറ്റിസൺ ഫോറം
തിരുവനന്തപുരം: കേരള സീനിയർ സിറ്റിസൺ ഫോറത്തിന്റെ തിരുവനന്തപുരം ജില്ലാ കമ്മിറ്റി യോഗം വിശ്വഭാരതി ട്യൂട്ടോറിയലിൽ നടന്നു. ജില്ലാ പ്രസിഡന്റ് പ്രൊഫ. ഗോപിനാഥന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗം സംസ്ഥാന പ്രസിഡന്റ് ഗോപിനാഥൻ പിള്ള ഉദ്ഘാടനം ചെയ്തു.
ജില്ലാ സെക്രട്ടറി നെയ്യാറ്റിൻകര എം.രാജകുമാർ റിപ്പോർട്ട് അവതരിപ്പിച്ചു. കേരള സർക്കാർ പുതുതായി രൂപീകരിച്ച വയോജന കമ്മീഷനിൽ കേരള സീനിയർ സിറ്റിസൺ ഫോറത്തിന്റെ പ്രതിനിധിയെ ഉൾപ്പെടുത്താത്തതിൽ പ്രതിഷേധം രേഖപ്പെടുത്തി, ഈ കാര്യം മുഖ്യമന്ത്രിയെ അറിയിക്കാൻ യോഗം തീരുമാനിച്ചു. മുൻ ജില്ലാ ട്രഷറർ പാലക്കടവ് വേണുവിന്റെ നിര്യാണത്തിൽ അനുശോചിച്ചു. ഡോ.സി.വി.ജയകുമാർ, മധുസൂദനൻ നായർ, ഡോ.നാരായണ റാവു, ഗോപാലകൃഷ്ണ ദാസ്, കെ.എസ്.ഫാസി നായർ, വി.രാജേന്ദ്രൻ നായർ, ശ്രീകുമാർ, നെയ്യാറ്റിൻകര ജയചന്ദ്രൻ, ഗാന്ധികുമാർ, ബാബു ദേവദാസ്, ഹരികുമാർ, കുളത്തൂർ എൻ.എസ്.വാസൻ തുടങ്ങിയവർ പങ്കെടുത്തു. മനോമോഹനൻ നന്ദി പറഞ്ഞു.