സ്കൂൾ സ്പോർട്സ് മീറ്റ് സംഘടിപ്പിച്ചു
Friday 10 October 2025 1:54 AM IST
തിരുവനന്തപുരം: വഞ്ചിയൂർ ഹോളി ഏഞ്ചൽസ് കോൺവെന്റ് എച്ച്.എസ്.എസ് സ്റ്റേറ്റ് സി.ബി.എസ്.ഇ സെക്ഷനുകൾ സംയുക്തമായി യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച സ്‌പോർട്സ് മീറ്റ് മന്ത്രി കെ.ബി. ഗണേശ് കുമാർ ദീപശിഖ വിദ്യാർത്ഥികൾക്ക് കൈമാറി ഉദ്ഘാടനം നിർവഹിക്കുന്നു. സ്‌കൂൾ മാനേജർ സിസ്റ്റർ ഫിൽഡ വർഗീസ്, പ്രിൻസിപ്പൽ സിസ്റ്റർ സെബിൻ ഫെർണാണ്ടസ്,കേരള പൊലീസ് അത്‌ലറ്റിക് ടീം കോച്ച് സബ് ഇൻസ്‌പെക്ടർ രഞ്ജിത്ത് കെ.ബി, പി.ടി.എ പ്രതിനിധികൾ, അദ്ധ്യാപികമാർ എന്നിവർ പങ്കെടുത്തു.