രാജധാനി മലയാളി മങ്ക മത്സരം

Friday 10 October 2025 1:54 AM IST

തിരുവനന്തപുരം: ശ്രീ ചിത്തിര തിരുനാൾ ജയന്തിയാഘോഷത്തോടനുബന്ധിച്ച് ചിത്തിര തിരുനാൾ സ്മാരക സംഗീത നാട്യകലാ കേന്ദ്രത്തിൽ സംഘടിപ്പിക്കുന്ന അനന്തപുരി നൃത്ത സംഗീതോത്സവത്തിൽ രാജധാനി മലയാളി മങ്ക മത്സരം സംഘടിപ്പിക്കും. 31ന് നടക്കുന്ന മത്സരത്തിൽ പങ്കെടുക്കാൻ താത്പര്യമുള്ളവർ 20ന് മുമ്പായി ശ്രീ ചിത്തിര തിരുനാൾ സ്മാരക സംഗീത നാട്യകലാകേന്ദ്രം, പുന്നാപുരം തിരുവനന്തപുരം എന്ന വിലാസത്തിലോ,8921780983, 9400461190 എന്നഫോൺ നമ്പറുകളിലോ ബന്ധപ്പെടണം.